Monday, November 21, 2016

തേപ്പ് !

തേപ്പ് !

Disclaimer
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്.

ആദ്യം ഒക്കെ എനിക്ക് ഒന്നും തോന്നിയിരുന്നില്ല . അന്നേരം കിരണും റ്റീനയും   എൻ്റെ ലെഫ്റ്റും റൈറ്റും ആയിരുന്നു ഇരുന്നിരുന്നത് .രണ്ടു പേർക്കും അടിപ്പിച്ചടുപ്പിച്ചു വാട്സപ്പ് മെസ്സേജ് വരും ,ഒരാൾ ടൈപ്പ് ചെയ്തു വെക്കുമ്പോൾ അടുത്ത ആൾക്ക് വരും.അവർ പരസ്പരം മെസ്സേജ് അയകുക അല്ലേ!?.
അവരുടെ പെരുമാറ്റത്തിൽ ഒരു മാറ്റം ഇല്ലേ എന്നൊരു സംശയം ? ആലോജിക്കുംതോറും സംശയം കൂടി കൂടി വന്നു . അതിനുള്ള കാരണം താഴെ പറയുന്നവ ആകുന്നു .
  • കിരൺ ആദ്യം താമസിച്ചിരുന്നത് കമ്പനിക്കു അടുത്ത് ഒരു ഹോസ്റ്റലിൽ ആയിരിന്നു . പക്ഷെ അപ്പോ അവൻ ടീന  താമസിക്കുന്നതിനടുത്തെക്ക് മാറി .കമ്പനികടുത്തുനിന് എന്തിനു ദൂരേക്ക്‌ മരണം ?
  • അത് മാത്രം അല്ല ടീന  ഇടയ്ക്കിടെ വീട്ടിൽ പോകാതിരിക്കും ,കാരണം ചോദിച്ചാൽ പറയുന്ന ഉത്തരം കേട്ടാൽ ആർക്കാണെകിലും സംശയം തോന്നും
  • രണ്ടുപേരും എല്ലാ ചൊവ്വാഴ്ചയും ഫാസ്റ്റിംഗ് ആണ് .കാത്തലിക് ആയ ടീന  ഫാസ്റ്റിംഗ് ചെയുന്നത് മനസിലാക്കാം പക്ഷെ മാർത്തോമ ആയ കിരൺ നോമ്പെടുക്കുന്നത് മനസിലാകുന്നില്ല.മിക്കവാറും ടീന പറഞ്ഞിട്ട് കിരൺ  തുടങ്ങിയത് ആയിരിക്കും.
  • രണ്ടുപേരുടേയും വാട്സപ്പ് പ്രൊഫൈൽ പിക്ചർ വേറെ  ആളുകളുടെ പടം ആണ് .പെട്ടന്ന് ഓഫിലെ ആരങ്കിലും കണ്ടാൽ മനസിലാക്കാതിരിക്കാനാണെന്ന് തോന്നും.
  • രണ്ടു  പേരുടേയും ഫോൺ പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ്ഡ് ആണ് ഫോൺ ഒന്ന് വെറുതെ ചോദിച്ചാൽ പോലും തരാൻ മടിയാണ് . ഒരിക്കെ ടീന ടെ ഫോൺ ഒരു കൊച്ചു കളിയ്ക്കാൻ എടുത്തപ്പോൾ ടീന  വഴക്കു പറഞ്ഞു മേടിച്ച കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
  • കിരൺ പണ്ട്  ഞങ്ങളുടെ കൂടെ ആയിരുന്നു ചായ കുടിക്കാൻ വന്നിരുന്നത് . വരുമ്പോൾ മിക്കവാറും സിഗ്ഗ്രെറ് വലിക്കാറുണ്ടായിരുന്നു, റ്റീനയും  ഞാനും അടുത്തിരുന്നതിനു ശേഷം അവൻ വലി നിർത്തി. പ്രേത്യകിച്ചു ഒരു കാരണവും ഇല്ലാതെ  . മിക്കവാറും ടീന  പറഞ്ഞു നിർത്തിയത് ആയിരിക്കും .

ഓരോ ദിവസവും കഴിയും തോറും എനിക്ക് സംശയം കൂടി കൂടി വന്നു .  ഞാൻ അറിയാതെ എൻ്റെ അപ്പുറവും ഇപ്പുറവും ഇരുന്നു ചാറ്റ് ചെയുക ! നടുക്കിരിക്കുന്ന ഞാൻ പൊട്ടൻ ആണന്നു വിചാരിച്ചായിരിക്കുമല്ലോ, ഓഫീസിൽ വെച്ച് അവർ എങ്ങനെ ചെയ്യുന്നത് .നമ്മളെ അങ്ങനെ മണ്ടൻ ആക്കരുതല്ലോ ? എനിക്കതു വളരെ അപമാനമായി തോന്നി .
ഇതു അവരുടെ പേഴ്സണൽ കാര്യം ആണെകിലും , ഓഫിൽ വെച്ചാണോ ചാറ്റ് ചെയുന്നത് ? സീക്രെറ്റ് ആയി വെക്കണങ്കിൽ ഓഫിൽ വെച്ചു അവർക്കു നിയന്ത്രിച്ചാൽ എന്താണ് ?
എന്തായാലും ഇതിൻ്റ സത്യം അറിയണം എന്ന് തീരുമാനിച്ചു .
ശരിക്കും അറിയണം എങ്കിൽ ഒരേ ഒരു വഴിയേ ഒള്ളു ! ടീനയുടെ  അല്ലെങ്കി കിരണിൻ്റെ ഫോൺ !!........
ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ വേണം നോക്കാൻ . ഞാൻ തീരുമാനിച്ചു .
രണ്ടു പേരുടേയും ഫോൺ പാസ്സ്‌വേർഡ് പ്രൊട്ടക്റ്റഡ്  ആണ് . കിരണിൻ്റ ഫോൺ നമ്പർ ലോക്ക് ആണ്ണ്. പിന്നെ അവൻ എപ്പോഴും ഫോൺ കെയ്യിൽ കൊണ്ടു നടക്കും , അതുകൊണ്ടു കിരണിൻ്റ ഫോൺ നോക്കുക എന്നത് നടക്കണ കാര്യം അല്ല എന്ന് എനിക്ക് മനസിൽ ആയി .
പക്ഷെ ടീന  അങ്ങനെ ആയിരുന്നില്ല .മൊബൈൽ അവിടിവിടെ വെച്ചിട്ടു പോകും, പാസ്സ്‌വേർഡ് ഒള്ളത് കൊണ്ട് ആരും എടുത്തു നോക്കില്ല എന്നുള്ള അഹങ്കാരം  .
ടീനയുടെ പാസ്സ്‌വേർഡ് പാറ്റേൺ ആണ് ..അതു കണ്ടു പിടിക്കുക അത്ര പാടുള്ള പണിയല്ല . ടീന  മൊബൈൽ എടുക്കുന്ന സമയത്തു വേറെന്തെങ്കിലും പറഞ്ഞു അടുത്തു ചെല്ലുക ,പാസ്സ്‌വേർഡ് വരക്കുമ്പോ സൂത്രത്തിൽ നോക്കുക , സിമ്പിൾ !!...
കിട്ടി , മൂന്നാലു പ്രവശ്യത്തെ ബുദ്ധി പരം ആയ നീക്കത്തിലൂടെ എനിക്ക് പാറ്റേൺ മനസിലായി !...എന്നെ സമ്മതിക്കണം .
ഇനി ടീന  അറിയത്തെ ഫോൺ നോക്കണം !....
അന്നൊക്കെ റ്റീനക്കു പ്രോഗ്രാം വർക്ക്‌ അസൈൻ ചായ്തു കൊടുക്കുന്നത് ഞാൻ ആയിരുന്നു.
“എന്തെങ്കിലും ചെയ്യാൻ ഉണ്ടോ Eldhose ചേട്ടാ ?” ടീന  ഫ്രീ ആകുബോൾ (ബോർ അടിക്കുമ്പോൾ ) എന്നോട് ചോദിക്കും .
അവൾക്കു  ചെയ്യാൻ പറ്റിയ വല്ലതും ഉണ്ടങ്കിൽ  ഞാൻ ചെയ്യാൻ കൊടുക്കാറുണ്ട് . ഒന്നും ചെയ്യാൻ ഇല്ലങ്കിൽ ഇടക്കു H R ൻ്റ അടുത്ത് പോയി കത്തി വെക്കും .അങ്ങനെ പോകുമ്പോൾ മിക്കവാറും ഫോൺ എടുക്കാൻ മറക്കും.
“എന്തെങ്കിലും ചെയ്യാൻ ഉണ്ടോ എൽദോസ്  ചേട്ടാ ?” അന്നേരം ടീന ചോദിച്ചപ്പോ .
“ഇല്ലാ എനിക്ക്  ഉള്ളതേ ഒള്ളു! “ ഞാൻ  പറഞ്ഞു .
ഒന്ന് രണ്ടു തവണ ടീന  അവിടെ തന്നെ ഇരുന്നു . പക്ഷെ കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഇച്ചിച്ചതു പോലെ Jeena ഫോൺ അവിടെ വെച്ചിട്ടു H R ൻ്റ അടുത്ത് പോയി … ഹി  ഹി ..
ഞാൻ പതിയെ കിരണിനെ നോക്കി ,അവൻ പ്രോഗ്രാം ചെയുന്ന തിരക്കിലാണ് .ഒന്നും അറിയാത്തതു പോലെ Jeena യുടെ ഫോൺ കയ്യിൽ എടുത്തു ….. പാറ്റേൺ കൊടുത്തു ഫോൺ അൺലോക്ക് ആയി . എൻ്റെ ചങ്കു പട പടാ ഇടിക്കുന്നുണ്ടായിരുന്നു ..അപ്ലിക്കേഷൻ മെനുവിൽ ടച്ച് ചെയ്ദു വാട്സ് ആപ്പ് കണ്ടുപിടിച്ചു ക്ലിക്ക് ചെയ്തു. വാട്സ് ആപ്പ് ഒരു മിന്നായം പോലെ തുറന്നു വന്നു. പക്ഷെ അപ്പോയ്കും പിന്നേയും പാസ്സ്‌വേർഡ് ചോദിച്ചു .
ടീന  പാറ്റേൺ ലോക്ക് കൂടാതെ ആപ്പ് ലോക്ക് ഇട്ടിട്ടുണ്ടായിരുന്നു . അത് നമ്പർ പാസ്സ്‌വേർഡ് ആണ് .. ഒരു രക്ഷയും ഇല്ലാ !..
മെസ്സേജ് കാണാനോ വായിക്കാനോ ഒരു വഴിയും ഇല്ലാ .. പക്ഷെ ഒരു സെക്കൻഡ് നേരം മെസ്സേജ് ലിസ്റ്റ് കാണാമായിരുന്നു .ലാസ്റ്റ് മെസ്സേജ് കിരണിൻ്റ ആണ് ….മ്മ്മ് ...മ്മ്മ് …..
എനിക്ക് അതു മതിയായിരുന്നു .ആപ്പ് ലോക്ക് പാസ്സ്‌വേർഡ് ഇനി വേണമെന്നില്ല .അത് കണ്ടു പിടിക്കാൻ ശ്രമിക്കേണ്ട ഞാൻ തീരുമാനിച്ചു !...
മെസ്സേജ് വായിച്ചു നോക്കുന്നത് ശരി അല്ലാ എന്ന് എനിക്ക് തോന്നി . ഞാൻ ആപ്പ് മിനിമൈസ് ചെയ്ദു കാൾ ലോഗ് നോക്കി . തലേ ദിവസം രാത്രി കിരൺ റ്റീനയെ വിളിച്ചിട്ടുണ്ട് … വേറെ എന്ത് വേണം തെളിവിന് ?......
ഞാൻ ഒന്നും സംഭവിക്കാത്തത് പോലെ ഫോൺ തിരികെ വെച്ചു .ഇനി എന്ത് ചെയ്യണം ?
ചെലപ്പോ ഇന്നലെ എന്തെകിലും ആവശ്യത്തിന് വിളിച്ചതാണെങ്കിലോ ? ഞാൻ ചിന്തിച്ചു കൂട്ടുന്നതൊക്കെ വെറുതേ ആവില്ലേ?  അന്നൊരു തിങ്കളാഴ്ച ആയിരുന്നു .ഈ ആഴ്ച്ച മുഴുവൻ നോക്കാം അപ്പോ വ്യക്‌തം ആയി മനസിലാകുമല്ലോ . ഞാൻ വിചാരിച്ചു .
ഞാൻ ഒന്നും അറിയാത്തതു പോലെ പെരുമാറി .അവർ ഓഫീസിൽ വച്ചുള്ള ചാറ്റിങ്ങ് തകൃതിയായി തുടർന്ന് കൊണ്ടിരിന്നു .ഞാൻ എല്ലാ ദിവസവും മൊബൈൽ എടുത്തു നോക്കും . തലേ ദിവസം കിരൺ വിളിച്ചിട്ടുണ്ട് ,ലാസ്‌റ്  വാട്സ് അപ്പ് മെസ്സേജ് കിരണിൻ്റെ ആണ് .
“ഞാൻ അറിഞ്ഞ കാര്യം എങ്ങനെ അവരോടു ചോദിക്കും ?” ഞാൻ തല പുകഞ്ഞാലോചിച്ചു. ഓഫിൽ വെച്ച് ഒന്നും ചോദിക്കണ്ടാ ,ആരെങ്കിലും കേട്ടാലോ ? വാട്സ് അപ്പ് മെസ്സേജ് ആയിച്ചു ചോദിക്കാം .പക്ഷെ എന്തുന്ന് ചോദിക്കും ? ചോദിച്ചു കഴിഞ്ഞാ ടീന  എങ്ങനെ റീക്ട ചെയ്യും? .  പൊട്ടി തെറിക്കുമോ ? അതോ ഒന്നും അറിയാത്ത പോലെ “ അങ്ങനെ ഒന്നും ഇല്ലാ എൽദോസ്   ചേട്ടാ !..” എന്ന് പറയുമോ ?
അതോ “പ്ളീസ് കമ്പനിയിൽ പറഞ്ഞു നാറ്റിക്കരുത് !! Eldhose ചേട്ടന് എന്താ വേണ്ടത്‌ ?” എന്ന് ചോദിക്കുമോ? അങ്ങനെ ചോദിച്ചാ  എന്ത് പറയും . “ഒരു ചിക്കൻ ബിരിയാണി വേണം “ എന്ന് പറായാലേ, ഞാൻ വിചാരിച്ചു
നല്ലതു പോലെ അല്ലാ പോകുന്നതങ്കി പിന്നെ എങ്ങനെ ഓഫീസിൽ വെച്ച് വീണ്ടും ഫേസ് ചെയ്യും ?
എന്തങ്കിലും ആകട്ടെ ,ഇതു  ഇങ്ങനെ വിട്ടാ പറ്റില്ലാ  ഈ ശനി ആഴ്‌ച്ച തന്നെ ചോദിക്കാം ഞാൻ തീരുമാനിച്ചു .പക്ഷെ എന്തു ചോദിക്കും ?
അന്ന് വാഴാഴ്ച ആയിരുന്നു . ഞാൻ ഊണ് കഴിച്ചിട്ട്  വരുമ്ബോൾ രണ്ടുപേരും H R ന്റെ റൂമിൽ ഇരുന്നു തർക്കിക്കുക ആയിരുന്നു .എന്തോ കാര്യത്തിന് ടീന  കിരണിനെ കളിയാക്കി .
രണ്ടു പേരും സീറ്റിൽ വന്ന് ഇരുന്നപ്പോഴും അതിൻ്റെ ഇഫ്ഫെക്ട് കഴിഞ്ഞിരുന്നില്ല !.. രണ്ടു പേരും മതിമറന്നു ചാറ്റ് ചെയ്യാൻ ആരംഭിച്ചു.കിരൺ ബുദ്ധിപരമായ ഒരു മണ്ടത്തരം കാട്ടി . മൊബൈലിൽ ടൈപ്പ് ചെയ്യാൻ പാടായതു കൊണ്ട് വാട്സ് അപ്പ് ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തു .. ഞാൻ നോക്കുന്നത് അവൻ കണ്ടില്ല .
നോക്കുമ്പോ എന്താ ?... എസ്സേയ്‌പോലെ ആണ് ചാറ്റ് മെസ്സേജ് എഴുതുന്നത് . അവിടെ കിരൺ എൻ്റർ അടിക്കും രണ്ടു സെക്കന്റ് കഴിങ്ങു ടീനയുടെ  ഫോൺ വൈബ്രേറ്റ് ചെയ്യും . ടീന  ഫോൺ എടുത്തു എന്തൊക്കയോ കുറെ ടൈപ്പ് ചെയ്യും . കുറച്ചു കഴിയുമ്ബോ കിരൺ വാട്സ് അപ്പ് ചാറ്റ് വിൻഡോ ലാപ്ടോപ്പിൽ മാക്സിമൈസ് ചെയ്യും ,എന്തൊക്കയോ കുറെ ടൈപ്പ് ചെയ്യും .. ഇതു തന്നെ പണി.
ഞാൻ ഒളികണ്ണിട്ടു കിരൺ ചാറ്റ് ചെയുന്ന ആളിന്റെ പ്രൊഫൈൽ പിക്ചർ നോകി . ടീനയുടെ പ്രൊഫൈൽ പിക്ചർ തന്നെ.. പ്രൊഫൈൽ നെയിം നോക്കിയാ ഞാൻ ഒന്ന് ഞെട്ടി.. പേര്
“മാരി ജാൻ കി റാണി “ ആ പേര് കണ്ടു എനിക്ക് ചിരി അടക്കാൻ ആയില്ലാ ..
“മാരി ജാൻ കി റാണി !!“ അരിക്കും മനസിലാക്കാതിരിക്കാൻ പേര് മാറ്റി സേവ് ചെദിരിക്കുക ആണ് . ആ ബുദ്ധി ടീനക്കു തോന്നാത്തത് നന്നായി . അല്ലെങ്കിൽ എനിക്ക് ആളെ മനസിലാവില്ലായിരുന്നു ..
ഇത് കണ്ടപ്പോ എനിക്ക് ടീനക്കു എന്തു മെസ്സേജ് ആയിക്കണം എന്ന് ഐഡിയ കിട്ടി.വെള്ളിയാഴ്ച വൈകിട്ടാകാൻ ഞാൻ  കാത്തിരുന്നു .
“ഹായ് ടീന  ഒരു സീക്രെറ്റ് !! ഞാൻ ഇന്നലെ ഒരു കാര്യം കണ്ടു  !!.. കിരണിനു ഒരു ലൈൻ ഉണ്ട് !!”.വെള്ളിയാഴ്ച ഞാൻ വീട്ടിൽ എത്തിയിട്ട് ടീനക്കു വാട്സ് അപ്പ് മെസ്സേജ് അയച്ചു .
“ അവർ ചാറ്റ് ചെയുന്നത് ഓഫിൽ വെച്ചു ഞാൻ കണ്ടു പേര് സേവ് ചെദിരിക്കുന്നതു മാരി ജാൻ കി റാണി!! എന്നാണ് !..... ”ടീന  റിപ്ലൈ ചെയ്യുന്നതിന് മുമ്പ്‌ ഞാൻ പിന്നയും ടൈപ്പ് ചെയ്ദു .
“അതാരായിരിക്കും എന്ന് കണ്ടു പിടിക്കാൻ ഞാൻ ഒരു ശ്രമം നടത്തി . അവൻ്റെ ഫേസ് ബുക്ക് പേജിൽ നോക്കി !!... പക്ഷെ ഒരു പിടിയും ഇല്ലാ !!!”
ഞാൻ Jeena യുടെ റിപ്ലയ്ക്കു വേണ്ടി കാത്തിരുന്നു ..എന്തായിരിക്കും ടീന  റീപ്ലേ ചെയുക!! …? രാത്രി ആയി , 8 മണി , 9 മണി .. നോ റിപ്ലൈ … കെടക്കുന്നതിനു മുമ്പ് വാട്സ് അപ്പ് ചെക്ക് ചെയ്ദു .. നോ റീപ്ലേ ….
എന്തായിരിക്കും ടീനയിടെ അപ്പോഴത്തെ അവസ്ഥ ? ടീന കിരണിനെ വെളിച്ചടുണ്ടാകുമോ ?... നാളെയും റിപ്ലൈ കണ്ടില്ലെങ്കിൽ എന്തു ചെയ്യണം … സാധാരണ എന്തു മെസ്സേജ് അയച്ചാലും ടീന  അപ്പൊ തന്നെ റിപ്ലൈ ചെയുന്നതാണ് .
രാവിലെ ആയി, നോ മെസ്സേജ് !..
“ഹെലോ !! ബിസി ആണോ ?” ഞാൻ 8 മണി ആയപ്പോ മെസ്സേജ് ചെയ്‌തു . ഒന്നുടെ ഒന്ന് ചൂടാക്കാൻ പിന്നയും ടൈപ്പ് ചെയ്‌തു
“കിരണിന്റെ ഫോൺ കിട്ടിയെങ്കി നമ്പർ നോക്കാമായിരുന്നു !!.. ആളാരെന്നു കണ്ടു പിടിക്കാമായിരുന്നു !...” ആ മെസ്സേജ് ഏറ്റു .. ഇത്തവണ ടീനയുടെ  റിപ്ലൈ വന്നു .
“ഈ മാതിരി കാര്യങ്ങൾക്കൊന്നും എനിക്ക് ഇൻ്ററസ്റ്റ് ഇല്ല !!.”
“എനിക്കിങ്ങനെ എന്തിൻ്റെ എങ്കിലും തുമ്പു പിടിച്ചു പുറകെ പോകുന്ന പരിപാടിയോട് താല്പര്യം ഇല്ലാ !” അല്പം ചൂടിൽ ആണന്നു എനിക്ക് തോന്നി ..
“പ്രതേകിച്ചു അത് ഒരാളുടെ പേർസണൽ കാര്യം ആകുമ്പോ !... അറിയണം എങ്കിൽ നേരിട്ടു ചോദിക്കുക !! പറഞ്ഞില്ലെങ്കിൽ അത് നമ്മൾ അറിയേണ്ടാത്ത കാര്യം ആണ് .” ഇങ്ങനെ ചൂടായിട്ടുള്ള ഒരു മറുപടി ഞാൻ ഒരിക്കലും പ്രദീക്ഷിച്ചില്ല .. ചിക്കൻ ബിരിയാണി ചോദിക്കാൻ പറ്റിയ രീതിയില്കയല്ല കാര്യങ്ങൾ പോകുനനത്തന്നു എനിക്ക് തോന്നി . സത്യം പറഞ്ഞാൽ എനിക്ക് ചെറിയ നീരസം തോന്നി .
“ഓ ! ഒക്കെ ..പക്ഷെ കമ്പനിയിലെ വേറെ ആർക്കങ്കിലും ചെലപ്പോ ഇൻ്ററസ്റ്റ് കാണും “ ഞാൻ റിപ്ലൈ ചെയ്‌തു. അപ്പോ തന്നെ ടീനയുടെ റീപ്ലേ വന്നു .
“മെയ് ബി ! നമ്മൾക്കു ആരെങ്കിലും നമ്മുടെ പേർസണൽ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കിയാൽ നമുക്ക് ഇഷ്ട്ടപെടുമോ??? .. പക്ഷെ വേറെ ആരുടെ എങ്കിലും കാര്യങ്ങൾ അറിയാൻ ഇഷ്ട്ടം ആണ് !..” ടീന  ജനറൽ ആയിട്ടു പറഞ്ഞതാണെകിലും  എന്നെയാണ് ഉദ്ദേശിച്ചത്  എന്ന് എനിക്ക് മനസിലായി. ഓഫീസ് ടൈംയിൽ ഇരുന്നു ചാറ്റ് ചെയ്‌തതും പോരാഞ്ഞു എന്നെ ഉപദേശുക്കൻ വന്നിരിക്കുന്നു .എനിക്കതു ഒട്ടും പിടിച്ചില്ലാ .
“ഓഹോ !! അത്രക്ക് പേഴ്‌സണൽ ആണങ്കി ഓഫിൽ വെച്ച് ചാറ്റ് ചെയ്യരുതായിരുന്നു . ആരും ഒന്നും അറിയില്ലാ എന്നുള്ള അഹങ്കാരം കൊണ്ടല്ലേ എങ്ങനെ ചെയുന്നത് ? അപ്പൊ എനിക്ക് അറിയാനുളള അവകാശം ഉണ്ട് .എനിക്ക് അത് ആരാണ് എന്ന് അറിയണം അത്രയും ഒള്ളു ..” ഞാൻ തിരിച്ചടിച്ചു .
“ഓ കെ” മറുപടി അത്രയുമേ ഉണ്ടായിരുന്നുള്ളൂ !.. അതോടെ ആ ചാറ്റിങ ഞാനും അവിടെ വെച്ചു നിർത്തി.
തിങ്കളാഴ്യ്ച്ച പതിവ് പോലെ ഓഫീസിൽ പോയി .ഒന്നും നടക്കാത്തത് പോലെ ടീന  പെരുമാറി .
എന്തായിരിക്കും ടീന  മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക ? ഞാൻ  എത്ര ശ്രമിച്ചാലും ആരാണ് എന്ന് കണ്ടുപിടിക്കാൻ കഴില്ലാ എന്നായിരിക്കുമോ ? അങ്ങനെ വെറുതെ സമാധാനിച്ചു നടക്കണ്ടാ ഞാൻ  തീരുമാനിച്ചു.
“ഓ കെ ! ഇനി ഞാൻ  സത്യം പറയാം !.. ടീനയും ആയിട്ടാണ് കിരൺ ചാറ്റ് ചെയിതു എന്ന് എനിക്ക് അറിയാം !.. നേരത്തെ പറഞ്ഞതൊക്കെ വെറുതെ പറഞ്ഞതാണ് !.. ഞാൻ  ഇതു തൽകാലം ആരോടും പറയാൻ പോണില്ല !! ഗുഡ് നൈറ്റ് !!” ഞാൻ അന്നു രാത്രി ചാറ്റിൽ അഴിച്ചു .
മറുപടി ഒന്നും വന്നില്ല .
പിറ്റേ ദിവസും സാദാരണ പോലെ കമ്പനിയിൽ പോയീ .ഒന്നും സംഭവിക്കാത്തത് പോലെ ആയിരുന്നു ടീനയുടെ പെരുമാറ്റും .
അതിൻ്റെ പിറ്റത്തെ ദിവസവും അങ്ങനെ തന്നെ ..ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ലാ എന്തെങ്കിലും ചെയ്യണം ഞാൻ തീരുമാനിച്ചു .
ഞാൻ  വാട്സ് അപ്പീൽ ഒരു ചാറ്റ് ഗ്രൂപ്പ് ഉണ്ടാക്കി കിരണിനെയും ടീന യേയും ആഡ് ചെയ്തു . എന്നിട്ടു
“ഹൌ ർ യൂ ലവ് ബേർഡ്‌സ് !!! ഇങ്ങനെ ഒക്കെ നടന്ന മതിയോ ?..എല്ലാരേയും അറിയിക്കണ്ടേ ?” എന്ന് മെസ്സേജ് അയച്ചു .ആദ്യം റിപ്ലൈ ചയ്ദത് കിരൺ ആയിരുന്നു കുറെ ക്യുഎസ്ടിയൻ ചിഹ്നം
“???”
“എന്താ മനസിലായില്ലാ !!” കിരണിന്റെ മറുപടി കേട്ടു ഞാൻ ശരിക്കും ഞെട്ടി!..
ടീന  കിരണിനോടൊന്നും പറഞ്ഞില്ലാ !!... അതെന്താ പറയാത്തെ ??? ഇതെല്ലാം എനിക്കു വെറുതെ തോന്നുന്നതാകുമോ ? അബദ്ധമായോ?? ആകെ കൺഫ്യൂഷൻ ആയീ … ഞാൻ  ആ ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തു !.. ഫോൺ നെറ്റ് ഓഫ് ചെതു വെച്ചു ...കിരണിറ്റേയും ടീനയുടെയും മെസ്സജ് അപ്പൊ തന്നെ വരും എന്ന് എനിക്കറിയാം ആയിരുന്നു .. അന്ന് രാത്രി വാട്സ് അപ്പ് എടുക്കാനുള്ള ദ്യരം എനിക്കുണ്ടായില്ലാ ..
“എല്ലാരേയും അറിയിക്കണ്ടേ എന്നോ ? എന്താ എൽദോസ് എനിക്ക്  മനസ്സിൽ ആയില്ല !” കിരൺ ആയിരുന്നു ഈ മെസ്സേജ് അയച്ചത് . രാവിലെ എണിറ്റു ഞാൻ വാട്സ് അപ്പ് നോക്കി ..ടീനയുടെയും മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു .
“ക്യാൻ യു പ്ളീസ് ടെൽ മി വാട്ട് ദി പ്രോബ്ലം ഈസ് ?..എനിക്ക് ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് അതിൻ്റെ കൂടെ ഇതും !... ഇനി അതൊന്നും പോരാഞ്ഞിട്ടാണെങ്കിൽ എനിക്കൊന്നും പറയാനില്ല!!”
“ആകപ്പാടെ കുറച്ചു സമാധാനം കിട്ടുന്ന സ്ഥാലമാണ്‌ ഓഫീസ് !.. എന്തിൽ എങ്കിലും എൻഗേജ്‌ഡ്‌ ആകുമ്പോ ആണ് ഞാൻ എല്ലാം മറന്നു കുറച്ചു നേരം ഇരിക്കുന്നത് ...”
“അത് നിങ്ങൾക്കു ഇത്ര വല്യ പ്രോബ്ലം ആണെങ്കിൽ എന്താണ് വച്ചാ ചെയ്യു .. പുറമെ നോക്കുന്നവർക്ക്  സെക്രെറ്റ് കണ്ടു പിടിച്ചത്തിൻ്റെ ആവേശം ,നേരം പോക്ക് ,തമാശ “.
ടീന എന്താ ഉദ്ദശിക്കുന്നത് ?അവർ ശരിക്കും ലൈൻ ആണോ അതോ അല്ലേ ?  ഇതെല്ലാം എനിക്ക് വെറുതെ തോന്നുന്നതാണോ ?. എന്താ കിരൺ അങ്ങനെ പറഞ്ഞതു ? ഞാൻ വിചാരിക്കുന്നത് പോലെ ആണെകിൽ ടീന  കിരണിനോട് പറഞ്ഞിരിക്കേണ്ടതല്ലേ ?.. ഞാൻ വിചാരിക്കുന്നത് തെറ്റാണങ്കിൽ മെസ്സേജ് ചെയ്തതു ശരിയാണോ ?
അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി .. ഒന്നും നടന്നിട്ടില്ല !! ചിക്കൻ ബിരിയാണി വേണ്ടാ എന്നു വെച്ചു … അവർ എന്തങ്കിളിലും കാട്ടട്ടെ .. ഒന്നും നടക്കാത്തത് പോലെ ഇരിക്കാം !!.. ടീന  യും ഒന്നും നടക്കാത്തത് പോലെ പെരുമാറും ആയിരിക്കും അല്ലെ ?. അങ്ങനെ പെരുമാറാൻ ടീനയ്ക്കു നന്നായി അറിയാം … പക്ഷെ കിരൺ എന്തു ചെയ്യും? ഇങ്ങനെ പോയീ എൻ്റെ ചിന്ത .
“ഒന്നും ഇല്ലാ കിരൺ !! വെറുതെ പറഞ്ഞതാ !!” ഞാൻ കിരണിനു റീപ്ലേ അഴിച്ചു .
“ടീന  പറഞ്ഞതു എനിക്കു മനസ്സിൽ ആയി ! ഇനി എല്ലാം പഴയതു പോലെ !” ടീനയ്ക്കും മറുപടി അയച്ചു .
ഓഫിൽ വന്നപ്പോൾ കിരൺ അറ്റത്തെ സീറ്റിലേക്ക് മാറി ഇരിക്കുന്നു . ടീന  അടുത്ത മുറിയിലേക്കും മാറി  എല്ലാം ശുഭം .
ഈ സംഭവം ഒക്കെ കഴിഞ്ഞിട്ടു ഒരു കൊല്ലം ആയീ ..അതിനു ശേഷം ടീന  തിരിച്ചു എൻ്റെ അടുത്ത സ്റ്റീൽ തിരിച്ചു വന്നു ..
കിരൺ ഓഫീസിന് അടുത്ത ലോഡ്‌ജിലേക്കു തിരിച്ചു വന്നു . അവരുടെ പെരുമാറ്റത്തിൽ ഒരു കുഴപ്പവും എനിക്ക് പിന്നെ തോനെറ്റില്ല ..  രണ്ടു പേരും ഇപ്പോൾ  ചെവ്വാഴ്ച ഫാസ്റ്റ് ചെയ്യാറില്ല.
എന്തായിരിക്കാം സംഭവിച്ചതു ? എൻ്റെ ആത്മാഭിമാനം അത് ചോദിയ്ക്കാൻ സമ്മതിച്ചില്ല .. ചോദിക്കണം എന്നു തോന്നിയപ്പോളൊക്കെ “എല്ലാം പഴയതു പോലെ ആയിരിക്കും !” എന്നു പറഞ്ഞതല്ലെ വേണ്ടാ എന്ന് വെച്ചു ..
എന്താണ് സംഭവിച്ചതിനു എനിക്കിപ്പോ ഊഹിക്കാനാകും.
ടീന  ഓഫിൽ ട്രെയിനി ആയി വന്നപ്പോൾ പലപ്പോയും മിഥുൻ (കിരണിൻറ്റെ ടീമിൽ ഉണ്ടായിരുന്ന ഒരുത്തതാണ് !) ടീനയെ കുറിച്ച്
“ഒരിക്കലും അടുക്കാത്ത സാധനം ആണന്നു തോനുന്നു !” എന്ന് കമാൻഡ്  അടിച്ചപ്പോ കിരൺ അടുത്തു നിന്നും ചിരിക്കുന്നത് ഞാൻ കണ്ടതാണ് .. അപ്പോൾ തന്നെ കിരൺ ടീന  നെ മനസ്സിൽ നോട്ട് ചെയ്യതിട്ടുണ്ടാകും . പിന്നീടപോഴെങ്കിലും ടീനയെ  അടുത്ത് പരിജയ പെട്ടിട്ടുണ്ടാകും .. അവൻ പേരുമാറ്റി സേവ് ചെയ്തത് വെച്ചു നോക്കുമ്പോ അവൻ്റെ ഉദ്ദേശ ശുദ്ദി നമ്മക്ക് മനസിലാക്കാം .. അവരുടെ ചാറ്റിംഗ്ൻ്റെ ഒരു കിടപ്പു വെച്ചു നോക്കുമ്പോ ചാറ്റിങ്ങും ഡേറ്റിങ്ങും തുടങ്ങിയിട്ടു കുറച്ചു നാൾ ആയിട്ടുണ്ടാകണം .ചാറ്റിംഗ് കൂടി കൂടി വന്നതു കൊണ്ടാണല്ലോ എൻ്റെ ശ്രദ്ദയിൽ പെട്ടത് .
പക്ഷെ ഒരു ഉറച്ച തീരുമാനം എടുത്തിട്ടുണ്ടാകാൻ സാധ്യത ഇല്ലാ . കിരൺ മിക്കവാറും പറയണം പറയണം എന്നു വിചാരിച്ചിരിന്നിരിക്കുക ആയിരുന്നിരിക്കും .
എന്തും സംഭവിക്കാം എന്നുള്ള അവസ്ഥയിലായിരിക്കും ഒന്നും അറിയാത്ത ഞാൻ കയറി ഇടപെട്ടത്‌ .  അതോടെ ടീനയുടെ മട്ടു മാറിയിട്ടുണ്ടകണം ! ഞാൻ കമ്പനിൽ എല്ലാവരോടും പറഞ്ഞു കളിയാക്കാൻ പോകുകയാണന്നു കരുതിയിട്ടുണ്ടാകണം. ടീനയുടെ വിചാരത്തിൽ കിരണിൻ്റെ ചാറ്റ് ഞാൻ കണ്ടതാണല്ലോ കുഴപ്പം ആയതു !..
ടീനയുടെ ഒരു സ്വഭാവം വെച്ചു കിരാണിനെ ചീത്ത പറഞ്ഞിട്ടുണ്ടാകും .  “ഇനി ഓഫീസ് ടൈമിൽ എന്നോട് ചാറ്റ് ചെയ്യരുതു . വേറെ ഉദ്ദേശം വല്ലതും ഉണ്ടകിൽ അതു നടക്കില്ലാ .. ഞാൻ കിരൺ വിചാരിക്കുന്ന ഒരു പെണ്ണല്ലാ .. എനിക്ക് ഒരുപാടു പ്രശ്നങ്ങളുണ്ട് .. നമുക്ക് നല്ല സുഹൃത്തുക്കൾ ആയി ഇരിക്കാം ..” എന്നൊക്കെ പറഞ്ഞിട്ടുണ്ടാകും .
ഏതായാലും കുറെ നാളുകൾ കഴിഞ്ഞു കിരൺ അവൻ്റെ കല്ല്യണം വിളിക്കാൻ വന്നിരുന്നു .
കിരണിൻ്റെ കല്ല്യാണത്തിനു കമ്പനിയിൽ എല്ലാവരും പോയിരുന്നു . മട്ടൺ ബിരിയാണി ആയിരുന്നു .ട്രീറ്റ് ആയി ചിക്കൻ ബിരിയാണി വേണും എന്ന് പറയണം എന്ന് വിചാരിച്ച എനിക്ക് കല്യാണത്തിന് അങ്ങനെ മട്ടൺ ബിരിയാണി കിട്ടി.
“ടീന  തേച്ചല്ലേ ??!!” അവനെ കാണുമ്പോ പലപ്പോഴും എനിക്ക് അങ്ങനെ ചോദിക്കണം എന്നു തോന്നാറുണ്ട് . എന്തിനാ വെറുതെ !!


No comments:

Post a Comment